മുത്ത് റസൂലിന്റെ റൗളയിൽ അണയുവാൻ വിധിയെന്നിൽ ഏകണം എന്റെ റാഹിമേ... ഹഖായ മാർഗ്ഗമിൽ നേർവഴി കാട്ടിയോർ സത്തായ പൊരുളിന്റെ പൂനിലാവേ... വെള്ളി നിലാ...
മുത്ത് റസൂലിന്റെ റൗളയിൽ അണയുവാൻ വിധിയെന്നിൽ ഏകണം എന്റെ റാഹിമേ...
ഹഖായ മാർഗ്ഗമിൽ നേർവഴി കാട്ടിയോർ
സത്തായ പൊരുളിന്റെ പൂനിലാവേ...
വെള്ളി നിലാവിനെ വെല്ലുന്ന ചന്തം
വെണ്ണിലാവഴകിന്റെ മേനിയിൽ മികവ്...(2)
അജബായ് ഒളിലെങ്കുന്ന ആ പൂവദനം എന്നിൽ
കാണാൻ കൊതിയേറെയുണ്ടെന്നൊളിവേ നൂറേ...(2)
(മുത്ത് റസൂലിന്റെ...)
ദുഃഖങ്ങൾ നീറുമെൻ ഖൽബകം കേഴുന്നു
പലരും കിനാവിൽ കണ്ടെന്ന് പറയുമ്പോൾ...
പതിവായ് ഞാൻ ഉറങ്ങാതെ അങ്ങയെ കാത്തിരിപ്പൂ
എന്നുള്ളം വിതുമ്പുന്നു എന്റെ നൂറേ...
അങ്ങയെ കാണുവാൻ ഇവനൊന്നും ചെയ്തില്ല
എങ്കിലും പ്രണയമാണെന്റെ ജീവേ...
എന്നും തണലേകി എന്നെ തുണച്ചിടുമോ...
എന്നിൽ സദാ തുണ നൽകീടുമോ...(2)
(മുത്ത് റസൂലിന്റെ...)
നീറുന്ന മനമാണ് അലിവുള്ള തിരുനൂറിൻ
അരികിൽ വരുവാനായ് ദിനമെന്നും കരയുന്നു...
അതിരില്ല വാത്സല്യം പൂമാൻ റസൂലിന്റെ
അഴകുള്ള മദീനയിൽ അണയാനും കൊതിയാണ്...
അരിമുല്ല പൂവിൻ വസന്തം നിറയുന്ന
അരുമ മുഹമ്മദ് നബിയെ കാണാൻ...
പതിവായ് ഞാൻ പാടുന്ന മദ്ഹിന്റെ ഇശലുകൾ
അവിടുത്തെ തിരുനോട്ടം എന്നിൽ പതിക്കുമ്പോൾ...
വിധിയെന്നിൽ ഏകിടൂമോ ഹബീബെ
തുണയെന്നിൽ നൽകീടണേ...(2)
mutthu rasoolinte raulayil anayuvaan vidhiyennil ekanam ente raahime...
hakhaaya maarggamil nervazhi kaaTTiyor
satthaaya porulinte poonilaave...
velli nilaavine vellunna chantham
vennilaavazhakinte meniyil mikavu...(2)
ajabaayu olilenkunna aa poovadanam ennil
kaanaan kothiyereyundennolive noore...(2)
(mutthu rasoolinte...)
duakhangal neerumen khalbakam kezhunnu
palarum kinaavil kandennu parayumpol...
pathivaayu njaan urangaathe angaye kaatthirippoo
ennullam vithumpunnu ente noore...
angaye kaanuvaan ivanonnum cheythilla
enkilum pranayamaanente jeeve...
ennum thanaleki enne thunacchiTumo...
ennil sadaa thuna nalkeeTumo...(2)
(mutthu rasoolinte...)
neerunna manamaanu alivulla thirunoorin
arikil varuvaanaayu dinamennum karayunnu...
athirilla vaathsalyam poomaan rasoolinte
azhakulla madeenayil anayaanum kothiyaanu...
arimulla poovin vasantham nirayunna
aruma muhammad nabiye kaanaan...
pathivaayu njaan paaTunna madhinte ishalukal
aviTutthe thirunoTTam ennil pathikkumpol...
vidhiyennil ekiToomo habeebe
thunayennil nalkeeTane...(2)
COMMENTS