കടലേഴും പാറി ചെന്ന് കർബലയും കണ്ട് വന്ന് കരഞ്ഞും കൊണ്ടിരിക്കുന്ന കിളിയേ... നീ... കരയുന്നതെന്തിനാണ് കരളായ ഹുസൈനോരെ... കഥ കേട്ട് കരയുകയാണോ......
കടലേഴും പാറി ചെന്ന് കർബലയും കണ്ട് വന്ന്
കരഞ്ഞും കൊണ്ടിരിക്കുന്ന കിളിയേ... നീ...
കരയുന്നതെന്തിനാണ് കരളായ ഹുസൈനോരെ...
കഥ കേട്ട് കരയുകയാണോ...(2)
മുത്ത് റസൂലുളളാൻ്റെ പ്രിയ മകൾ ഫാത്തിമാബീ...
മുത്തായ് വളർത്തിയ മോനല്ലേ...(2)
അവരെ ക്രൂരൻ യസീദ് പണ്ട് കാണിച്ച രംഗം
കണ്ട് കർബല കളം പോലും കരഞ്ഞില്ലേ...(2)
(കടലേഴും...)
ത്വാഹാ റസൂലുള്ള തോളിലേറ്റി പുന്നാരിച്ച
താമരപ്പൂവാം ഹുസൈനോരേ...(2)
മലർപ്പൂമുത്ത് ഹുസൈനിൻ്റെ
പരിശുദ്ധ രക്തം കൊണ്ട്
പോർക്കളം ചെഞ്ചായമണിയിച്ചില്ലേ...(2)
(കടലേഴും...)
പിരിശപ്പൂ ഹുസൈനോരേ
പൈതലിൻ്റെ ദാഹം കണ്ട്
ഒരു തുള്ളി വെള്ളം ചോദിച്ചു...(2)
അപ്പോൾ ദുഷ്ടനായ യസീദിൻ്റെ പടസൈന്യം
വന്നും കൊണ്ട് ആ പിഞ്ചു പൈതലിനെ അറുത്തില്ലേ...
കുഞ്ഞ് ഉമ്മാൻ്റെ മാറിൽ ചേർന്ന് പിടഞ്ഞില്ലേ...
കണ്ട് കർബല കളം പോലും കരഞ്ഞില്ലേ...(2)
kadalezhum paaricchennu karbalayum kandu vannu
karanjum kondirikkunna kiliye... nee...
karayunnathenthinaanu karalaaya husynore...
katha keTTu karayukayaano...(2)
mutthu rasoolulalaan്re priya makal phaatthimaabee...
mutthaayu valartthiya monalle...(2)
avare krooran yaseedu pandu kaaniccha ramgam
kandu karbala kalam polum karanjille...(2)
(kadalezhum...)
thvaahaa rasoolulla tholiletti punnaariccha
thaamarappoovaam husynore...(2)
malarppoomutthu husynin്re
parishuddha raktham kondu
porkkalam chenchaayamaniyicchille...(2)
(kadalezhum...)
pirishappoo husynore
pythalin്re daaham kandu
oru thulli vellam chodicchu...(2)
appol dushTanaaya yaseedin്re paTasynyam
vannum kondu aa pinchu pythaline arutthille...
kunju ummaan്re maaril chernnu piTanjille...
kandu karbala kalam polum karanjille...(2)
COMMENTS