മദ്ഹുറ്റ ത്വാഹ റസൂലിന്റെ പൊന്നൊളിയായൊരു പിറവിദിനം അഖിലങ്ങൾക്കാകെയും സന്തോഷം ആരംഭ പൂവിന്റെ ജന്മ ദിനം ആദിയിലാകയുമാനന്ദം ആവേശം തിര തല്ലുമാനന്ദ...
മദ്ഹുറ്റ ത്വാഹ റസൂലിന്റെ
പൊന്നൊളിയായൊരു പിറവിദിനം
അഖിലങ്ങൾക്കാകെയും സന്തോഷം
ആരംഭ പൂവിന്റെ ജന്മ ദിനം
ആദിയിലാകയുമാനന്ദം
ആവേശം തിര തല്ലുമാനന്ദം
കാമിലർ നബിയിതിലാനന്ദം
മദ്ഹായ് മിന്നിടും പൊൻ സുദിനം
അർശിലുമാകെയിലാവേശം
കുർസിലും തിരതല്ലുമാവേശം
ആലമിലാകെയുമാവേശം
മദ്ഹായ് മിന്നിടും പൊൻ സുദിനം
==============================

• Watch Full Song On YouTube
മക്കാ മണലുകൾ കണ്ടില്ലേ
മക്കാ കഥകൾ പറഞ്ഞില്ലേ
മക്കത്താമിന ബീവിക്കന്ന്
ഓമനകുഞ്ഞ് പിറന്നില്ലേ
മുഖ്യ ഖുറൈശിയിൽ നിന്നല്ലേ
മുത്തൊളിയായൊരു നൂറല്ലേ
മുത്ത് മുഹമ്മദ് മുസ്തഫയെന്ന
പേര് കുറിച്ച് പിറന്നില്ലേ
മക്കയിൽ കുഞ്ഞ് പിറന്നല്ലോ
മുത്ത് മുഹമ്മദ് നബിയല്ലോ
മനുഷ്യകുലത്തിൻ നേർവഴി കാട്ടാൻ
അള്ളാഹ് ഇറക്കിയ നബിയല്ലോ
==============================

• Watch Full Song On YouTube
മാരുതനായി വീശി വന്ന്
മാറ്റൊലി സർവ്വം പടർന്ന്
മക്കയിൽ നിന്ന് കാറ്റ്
വീശിയടിച്ച്... വീശിയടിച്ച്...
മാറ്റമേറെ വന്ന് ചേർന്ന്
മക്കയിൽ ഉദിച്ചുയർന്ന്
മുത്ത് റസൂലിൻ സ്വഭാവം
മുന്തിയതായി... മുന്തിയതായി...
മൗത്തിനെ കുറിച്ച് പാടി
മഹ്ശറയുണ്ടെന്നുമോതി
മന്നവനിൽ ശുക്റ് ചെയ്യാൻ
മുത്ത് മൊഴിഞ്ഞ്... മുത്ത് മൊഴിഞ്ഞ്...
മായലോകം നീ വെടിയൂ
മൗത്തിനായെന്നും തുനിയൂ
മാപ്പ് തരും നാഥനോടായ്
നിത്യമിരന്നോ... നിത്യമിരന്നോ...
ആറ്റലാം നബി തന്റെ മോളെ
മഹതിയാം ഫാത്വിമ ബീവി
മുത്ത് റസൂലിന്റെ ഖൽബിൽ
തേനൊളി മലരേ... തേനൊളി മലരേ...
അഹ്‌ലു ബൈത്തിൻ ഉമ്മയാണേ
അരുമ പൂങ്കനി റാണിയാണേ
അഹ്മദർ തൻ കരളിനെന്നും
കുളിരൊളിയാണേ... കുളിരൊളിയാണേ...
പുലിയലി തന്നോമലാണേ
ഫാത്വിമ പൂവേ... ഫാത്വിമ പൂവേ...
==============================
COMMENTS