മദീനാ റൗളാ മുനവ്വറയിൽ അന്തി ഉറങ്ങും ത്വാഹാ റസൂലേ സലാം... അവിടെ വന്ന് തിരു മുൻപിന്ന് ഒന്ന് സലാമോതാനും കൊതിയുണ്ടെന്നിൽ... (മദീനാ റൗളാ...) ഖ...
മദീനാ റൗളാ മുനവ്വറയിൽ
അന്തി ഉറങ്ങും ത്വാഹാ റസൂലേ സലാം...
അവിടെ വന്ന് തിരു മുൻപിന്ന്
ഒന്ന് സലാമോതാനും കൊതിയുണ്ടെന്നിൽ...
(മദീനാ റൗളാ...)
ഖദീമായോനെ ഖദീറായോനെ
എന്റെ കൊതി വീട്ടിത്താ റഹീമായോനേ...
മരണം വന്നടുക്കും മുൻപേ
എന്നെ മദീനത്തേക്കായ് അടുപ്പിക്കേണേ...
(മദീനാ റൗളാ...)
ഹജറുൽ അസ്-വദ് ചുംബിച്ചെന്നെ
കഅ്ബം ത്വവാഫ് ചെയ്യാൻ വിധി കൂട്ടള്ളാഹ്...
സഫാ മർവാ മലകൾക്കിടയിൽ ചേർന്ന്
നടന്നീടുവാൻ സഹായിക്കേണേ...(2)
ഒരു നോക്ക് കാണാൻ മദീനയും
കിനാ കണ്ട് കഴിയുന്ന പാപിയേ
ഒരു നോക്ക് നോക്കീടണേ...
COMMENTS