മക്ക പുഞ്ചിരി തൂകുന്നേ | MAKKA PUNCHIRI THOOKUNNE | NEW MEELAD SONG
മക്ക പുഞ്ചിരി തൂകുന്നേ
മർഹബയാകെ പൊങ്ങുന്നേ
മനുഷ്യകുലത്തിനു മാതൃകയായൊരു
മഹമൂദർ വരവാകുന്നേ...
[ മക്ക പുഞ്ചിരി ]
അജബുകളേറെ നിറഞ്ഞവര്‍
അൽ അമിനായി വളർന്നവര്‍ ...2
അമ്പവൻറെമ്പിയ രാജ റസൂലാം
അഹമ്മദ് നബിയോരാണവര്...
[ മക്ക പുഞ്ചിരി ]
ഇസ്ലാം ദീനിൻ പ്രബോധകര്‍
ഇഹമില്‍ മാറ്റൊലി തീർത്തവര്‍ ...2
അജ്ഞത ഏറെ നിറഞ്ഞൊരു മരുഭൂ
അറിവിൻ വാഹകരാണവര്...
[ മക്ക പുഞ്ചിരി ]
പാരിനനുഗ്രഹമാണവര്
പുഞ്ചിരിയാൽ മുഖമായവര് .. 2
അമ്പര തട്ടുകളേഴും താണ്ടിയ
അമ്പിയ രാജ റസൂലവര്
[ മക്ക പുഞ്ചിരി ]
ഖമറിനെ രണ്ടായ് പിളർത്തിയവർ
ഖൈറിൻ വെട്ടം നൽകിയവർ ... 2
ഖല്ലാഖുടയോൻ മാനവർക്കേകിയ
ഖാത്തിമുൽ അമ്പിയ സയ്യിദവർ
[ മക്ക പുഞ്ചിരി ]
അകലെ പുണ്യ മദീനത്ത്
അഷ്റഫുൽ ഖൽകിൻ ചാരത്ത് ... 2
അവിടമിൽ ചെന്ന് സലാം പറയാനുള്ള
അടിയരുടെ ആശകൾ തീർക്കല്ലാഹ്...
[ മക്ക പുഞ്ചിരി ]
ആഖിറം നാളിൽ രക്ഷകരേ
ആശ്രയം ഞങ്ങൾക്കേകിടണേ .. 2
ആ തിരു നബിതൻ കൂടെ സ്വർഗമിൽ
അഹദേ ഞങ്ങളെ ചേർത്തിടണേ
[ മക്ക പുഞ്ചിരി ] ...2
COMMENTS