അഹദവനഹദിലെ ആദര നബിയേ... ആദം മുതൽ ഒളി അന്തിമ നിധിയെ... അർഷ് പുരൈന്തവൻ പടപ്പുകൾക്കഖിലം ഒരു നൂർ പടച്ചിടവേ - അരിമത്തിരുപേർ വെച്ചിടും മുഹമ്മദ് ന...
ആദം മുതൽ ഒളി അന്തിമ നിധിയെ...
അർഷ് പുരൈന്തവൻ പടപ്പുകൾക്കഖിലം
ഒരു നൂർ പടച്ചിടവേ -
അരിമത്തിരുപേർ വെച്ചിടും
മുഹമ്മദ് ന്നഴകുറ്റ നാമം അലങ്കൃതമേ...
(അഹദവൻ...)
അഹ്മദ് നബിക്കന്ന് ഉമർ നാൽപതിലേ...
ഒരു മുറൈ നടത്തി നബി പട്ടം അണിഞ്ഞേ...(2)
ഒരു നാൾ ഖുറൈഷി തലവർക്കുള്ളെ
അരിശം ശദീദാലെ - നബിയെ - ക്രൂരത കാട്ടി
കൊന്നിടുവാനാവർ ഉറച്ചു ബാറാലേ...
(അഹദവൻ...)
മഹ്മൂദരെയവർ ക്രൂരത കാട്ടീ...
ഇലാഹിന്നെതിരിൽ വഞ്ചന കാട്ടീ...(2)
അൽ അമീനെന്ന് മദ്ഹോതിയവരിൽ
ഗളബ് പെരുത്തിടവേ - പരൻ തൻ -
അരുളാൽ നബിയോർ
സിദ്ധീഖുമൊത്ത് ഹിജ്റ പോയിടവേ...
(അഹദവൻ...)
ശഹ്റ് റബീഉൽ അവ്വൽ മദിനാൾ...
മദീന തൻ മണ്ണിൽ അണവായ് ദിനമാൽ...(2)
മന്നർ റസൂലരെ മർഹബയോതി
അൻസാരികളേറ്റിടവേ - ത്വലഅൽ - ബദ്റു
അലൈന മിൻ സനിയാത്തി
ദഫിൻ താളവുമേ...
COMMENTS