സാഗരം സദാ സ്വരങ്ങളാർത്തു തീർത്ത ബൈത്തുകൾ... സാരസ പൂവനിതൻ മഹിമകളാണ് സാദരം സദാ കരങ്ങളോർത്തു കോർത്ത കീർത്തികൾ സാഹസം തീർത്തിടുന്ന മധുരിമയാണ് ...
സാഗരം സദാ സ്വരങ്ങളാർത്തു തീർത്ത ബൈത്തുകൾ...
സാരസ പൂവനിതൻ മഹിമകളാണ്
സാദരം സദാ കരങ്ങളോർത്തു കോർത്ത കീർത്തികൾ
സാഹസം തീർത്തിടുന്ന മധുരിമയാണ്
[സാഗരം സദാ]
(അമ്പരത്തമ്പിളി ലങ്കുന്ന പോലെ അമ്പവൻറമ്പിയ രാജാ റസൂൽ)...2
(അമ്പർ സുഗന്ധം മികന്ത നിലാവേ
അംബുജം വെമ്പുന്ന മുമ്പരാം പൂവേ) ...2
(യാ നബീ സലാം യാ റസൂൽ സലാം
യാ സിറാജൽ അമ്പിയാ മുസമ്മിലേ സലാം) ...2
യാ സിറാജൽ അമ്പിയാ മുസമ്മിലേ സലാം
[സാഗരം സദാ]
മാനസ മരതകമേ മാതൃകാ സ്വരൂപവുമേ
മാനവ കോടികളുടെ മാറ്റൊലിയായ് ഒരു ഹരമേ ...2
മാലിക്കിൻറാതരമേ മാരിവിൽ തോൽക്കും നിറമേ
(മാദിഹുകൾ മദ്ഹുകളോദിയാൽ തളർന്നിടുമേ) ...2
(മക്കത്തുദിത്ത് മഹത്വം പെരുത്തന്റെ
ഹൃത്തിലെ ഉത്തമ നേതാവേ) ...2
(ഹഖോത്തരാ മുത്തിൻ സത്യത്തിൻ വിത്തുകൾ
നിത്യസലാമത്തിന്റെ പൂവേ) ...2
നിത്യസലാമത്തിന്റെ പൂവേ
(യാ നബീ സലാം) ...2
[സാഗരം സദാ]
(താമര പൂ പൊലിമ താരകം തോൽക്കും പുതുമ
താരിളം മേനിയിൽ തരങ്ങളേറേ ആ മഹിമ) ...2
താജോളിവിൻ തെളിമ ത്വാഹ റസൂലിൻ എളിമ
(ത്യാഗമതേ താണ്ടി തീർത്തതാണ് തേൻ കുളിർമ) ...2
(സുന്ദര ഗന്ധങ്ങൾ ചിന്തും മദീനത്തിൽ
അന്തിയുറങ്ങുന്ന ജേതാവേ) ...2
(ചന്ദ്രിക പിന്തിയാൽ ചന്തം മികന്തെന്റെ
മുമ്പും അലങ്കാര രാജാവേ 2 )
മുന്തും അലങ്കാര രാജാവേ
(യാ നബീ സലാം)...2
[സാഗരം സദാ]
COMMENTS