മുജ്തബ നബി നിധി ... അഭയമ മധു ശ്രുതി ... അജബവരിതു വഴി ... അണയുകിലതു മതി ...( 2) തുഷാരമയം വിശാല മനം പ്രശോഭിതമാർന്ന തിരുവദനം...
മുജ്തബ നബി നിധി...
അഭയമ മധു ശ്രുതി...
അജബവരിതു വഴി...
അണയുകിലതു മതി...(2)
തുഷാരമയം വിശാല മനം
പ്രശോഭിതമാർന്ന തിരുവദനം...(2)
ഇശൽ പെയ്യും ഇഷ്ഖിന്റെ
അസലൊഴുകും നിലാതാരം...(2)
(മുജ്തബ നബി...)
മരുഭൂവിൽ പൊരി മണലിൽ
കിനിയിന്നു സ്നേഹ മരുവികളായ്
മലർ പോലെ കിനാവുകളിൽ
ഇതളിട്ടെന്റെ തിരു ത്വാഹാ...(2)
ആ സവിധം കണ്ടു കണ്ണടയാൻ...(2)
വിധി ഏകൂ യാ ജലാലള്ളാഹ്...
(മുജ്തബ നബി...)
ജഹാലത്തിൻ കെടുതികളിൽ
ജലാലിൻ ദൂതർ വസന്തവുമായ്
ജലം കൗസർ പകർന്നു തരും
ജന്നാത്തിന്റെ പൊരുൾ രാജാ...(2)
ആ നിമിഷം കരങ്ങൾ ചേർത്തിടുവാൻ...(2)
കനിവേകൂ എന്നിൽ യാ റഹീമള്ളാഹ്...
(മുജ്തബ നബി...)
ഹിദായത്തിൽ വഴികാട്ടി
സദാ ഉടയോനിൽ കരം നീട്ടി
മദ്ഹെത്ര മൊഴിഞ്ഞാലും
നിലക്കാത്ത സുന്ദര നദിയായി...(2)
ആ വദനം കനവിൻ ചാരെ വരാൻ...(2)
അഭിലാഷം പൂത്തുലഞ്ഞീടുവാൻ...(2)
COMMENTS