മനമിടറുന്നൊരു നോവുണ്ട് ... കനലെരിയുന്ന കിനാവുണ്ട് ...( 2) വഴിയറിയാതെ മദീനയിലേക്കിവനുണ്ട് ...( 2) ചുണ്ടിൽ നിറയെ സ്വലാത്തുണ്ട് ... ...
മനമിടറുന്നൊരു നോവുണ്ട്...
കനലെരിയുന്ന കിനാവുണ്ട്...(2)
വഴിയറിയാതെ മദീനയിലേക്കിവനുണ്ട്...(2)
ചുണ്ടിൽ നിറയെ സ്വലാത്തുണ്ട്...
വണ്ടായ് പാറാൻ കൊതിയുണ്ട്...(2)
ചെമ്പനിനീരിനെ മുത്താൻ പൂതി പെരുത്തുണ്ട്...(2)
യാ റസൂലള്ളാ... യാ ഹബീബള്ളാ...
യാ സ്വഫിയള്ളാ... യാ നജിയള്ളാ...(2)
(മനമിടറുന്നൊരു...)
മദീന കൊള്ളെ ജനാഹ് വിരിച്ച് ഒന്ന് പറന്നകലേണം...
സപ്ത സ്വരങ്ങളിലാ മദ്ഹും മൂളി കരഞ്ഞ് തളർന്നീടേണം...
മനതാപമെരിയേണം...(2)
മറുവിളി കേട്ട് മനം കുളിരാടി... (2)
മതി നൂറെ കാണേണം...
തിരുമുന്നിൽ പാടേണം...
മദീനയിൽ കൂടേണം...(2)
ബഖീഇലൊരു പിടി മണ്ണായലിയണം...(2)
യാ റസൂലള്ളാ... യാ ഹബീബള്ളാ...
യാ സ്വഫിയള്ളാ... യാ നജിയള്ളാ...(2)
(മനമിടറുന്നൊരു...)
റൗള മുത്തും പൂവായ് വിരിഞ്ഞ് ഒന്ന് മണം പകരേണം...
സപ്ത നിറങ്ങളിലാ ഇതളും വീശി വാടി ഇവൻ തളരേണം...
തിരു മിസ്ക്കായി മാറേണം... (2)
മറുവിളി കേട്ട് മനം കുളിരായി...(2)
ഇഷ്ഖുള്ളോർ പാടേണം ഇഷ്ഖാലെ കരയേണം
ഇഷ്ട്ടങ്ങൾ വിരിയേണം...(2)
മദീനയിലെ തരി മണലായലിയേണം...(2)
യാ റസൂലള്ളാ... യാ ഹബീബള്ളാ...
യാ സ്വഫിയള്ളാ... യാ നജിയള്ളാ...(2)
COMMENTS