മക്കത്തെ മണ്ണിലുദിച്ചവരെന്നും തിരു നൂറാ ... മരതകമായി വിണ്ണിൽ നുജൂമാണേ ...( 4) ആമിനാ അബ്ദുള്ളാക്ക് പിറന്നൊരു മുത്താണേ ... ആ...
മക്കത്തെ മണ്ണിലുദിച്ചവരെന്നും
തിരു നൂറാ...
മരതകമായി വിണ്ണിൽ നുജൂമാണേ...(4)
ആമിനാ അബ്ദുള്ളാക്ക് പിറന്നൊരു
മുത്താണേ...
ആരിലും നൂറൊളിയായി വന്നൊരു
നിധിയാണേ...(2)
ആലമിൻ സബബ്
നിറച്ചൊരു പതിയാണെ...
(മക്കത്തെ...)
മദ്ഹെത്തും ഉലകത്തിൽ
മിന്നാരം തീർത്തെന്നും
മദ്ഹൊത്തൊരു പ്രഭ തൂകി
മിന്നുന്നു അവരെങ്ങും...(2)
കനവെന്നും കൂട്ടിച്ചേർത്തു
കലിമത്തായി നിന്നവരാണേ...
കുഫ്റിന്റെ കാടത്വങ്ങൾ
തടയിട്ടു നില കൊണ്ടു...(2)
ത്വാഹിഫിൽ കദനം പെയ്തൊരു
ജീവിതം അവരാണേ....
സ്നേഹത്താൽ അവരെയിരുത്തി
എൻ കിനാവിലെ പൂമഴയാ...
(മക്കത്തെ...)
ഇഹപരനാം റഹ്മത്തിന്റെ
കേദാരം അവരാണേ....
ഇറയോന്റെ കാരുണ്യത്തിൻ
ഫള്ലാണവരെന്നും...(2)
ഖൽബിന്റെ കോണിൽ നിന്നും
മറയാത്തൊരു നൂറാണ്..
കിസ്മത്തിൻ ഗോഥയൊരുക്കി
അജബിന്റെ അജബാണ്...(2)
സഹനത്തിൽ ചേർത്ത് വരച്ചൊരു
സ്നേഹത്തിൻ മുഖമാണ്...
ആലത്തിൻ സബബ്
കുറിച്ചൊരു ഉമ്മത്തിൻ
തണിയാണ്...
COMMENTS