സ്വലാത്തിൻ്റെ രാത്രിയിൽ റസൂലിനെ കണ്ടു ഞാൻ ... സുഗന്ധത്തിൻ തോണിയിൽ സുബർക്കത്തിൽ പോയി ഞാൻ ... സലാം ചൊല്ലിനോക്കി ഞാൻ ... സുവർണ്ണത...
സ്വലാത്തിൻ്റെ രാത്രിയിൽ
റസൂലിനെ കണ്ടു ഞാൻ...
സുഗന്ധത്തിൻ തോണിയിൽ
സുബർക്കത്തിൽ പോയി ഞാൻ...
സലാം ചൊല്ലിനോക്കി ഞാൻ...
സുവർണ്ണത്തിൻ താജരേ...
സ്വയം മറന്നന്നു ഞാൻ...
സുഖരസമധുമഴയിൽ...
ചിരിമണി ചിതറുന്നൊരൊളിഖമറേ...
തിരുമൊഴി വിതറുന്നൊരുദിബദ്റേ...
തിരകളിലൊഴുകിവന്നകംനിറയേ...
അഴകിലുമഴകെൻ്റെ തിരുനബിയേ...
(സ്വലാത്തിൻ്റെ...)
റോസാ ദളത്തിൻ ചെണ്ട്
റോജാ റസൂലിൻ ചുണ്ട്
രോമാഞ്ചമാലെ കണ്ട്
തീരാത്തജാഇബ്...
ചേലിൽ തിളങ്ങും കണ്ണ് താജിൽ വിളങ്ങും പൊന്ന് താരാപഥങ്ങൾ വന്ന്
വാഴ്ത്തുന്ന കാമില്...
ഒരു നൂറ് മാരിവില്ലെൻ കനവിൽ
വന്നതോ...
അതിലേറെ ശോഭ ഞാനെൻ നബിയിൽ
കണ്ടതോ...(2)
ഒരു മുത്തമിടാനായ് സവാദ് തങ്ങള്
വെമ്പിയ പൂമുഖമേ...
അത് കിട്ടിയ ഫാത്തിമ വഫാത്തിൻ നേരം
പൊട്ടിയ പൂങ്കരളേ...
പദപങ്കജം
പതിയും ഇടം
പുണർന്നീടുവാൻ തരുമോ...
പനിനീർ മണം
പകരും കരം
തഴുകീടുവാൻ തരുമോ...
ആ വിരൾ പൂവിതള്
കരൾ തേൻ കടല്...
വിസ്മയമേറെഇനീ...(2)
(സ്വലാത്തിൻ്റെ...)
ത്വാഹാ റസൂലിൻ അരിക്
തോരാത്ത മഞ്ഞിൻ കുളിര്
ചോട്ടിൽ അലിഞ്ഞ മണ്ണിന് പോലും ഫളാഇല്...
തോളിൽ ഇറങ്ങിയ ശഅറ്... തൊട്ടാൽ മിനുങ്ങും കവിള്.. തൊട്ടടുത്തെന്നുമെന്നും
തങ്ങുന്നു തെന്നല്...
യമനിൻ്റെ നൂല് കൊണ്ട്
തീർത്ത മേനിയോ
ഇലാഹിൻ്റെ നൂറ് കൊണ്ട്
വാർത്ത സൂര്യനോ...(2)
അവരൊപ്പമിരിക്കാൻ ബിലാല് തങ്ങളെ
ചേർത്തൊരു പൂമനമേ...
അവിടെത്തി മരിക്കാൻ ഉവൈസിനുള്ളില്
പാർത്തൊരു പൂങ്കനവേ...
കസ്തൂരിയോ... കൽക്കണ്ടമോ...
കവി എഴുതിയതാ കനിയേ...
കൺപീലികൾ പൊൻചീളുകൾ
ഇരുസുറുമയിലത് തനിയേ...
ആ സ്വരം ചന്തമവർ മുഖംചന്ദ്ര
നിറവേകിയതാം നബിയേ...(2)
COMMENTS