പൊള്ളയായി ജീവിതത്തിൻ ഉള്ളു കീറും നേരം ഒരു താങ്ങായ് തണലായി വരണം തിങ്കളെ നെഞ്ചുരുക്കാൽ വാക്ക് കോർക്കാൻ ആവതില്ലാ എങ്കിലും വന്നൊരിക്കൽ മൊഞ്ചു...
പൊള്ളയായി ജീവിതത്തിൻ ഉള്ളു കീറും നേരം
ഒരു താങ്ങായ് തണലായി വരണം തിങ്കളെ
നെഞ്ചുരുക്കാൽ വാക്ക് കോർക്കാൻ ആവതില്ലാ എങ്കിലും
വന്നൊരിക്കൽ മൊഞ്ചു കാണാൻ പൂതി തങ്ങളേ...
പലരും മദീന നടന്നതാ
പരിഹാരം നേടി പിരിഞ്ഞതാ
പതറാതെ ജീവിത വഴിയിലും
പ്രഭു മാത്രമായി നിറഞ്ഞതാ
പരിശുദ്ധി പൂണ്ടീ മിഴികൾ ഒന്ന് മദീന വർണം ചൂടണം
പിടയുന്ന നോവാൽ അകം ഉരുകി മദീന മണ്തരി കാണണം
മഹബൂബരാണഭയം
മധു നൽകിടും സദയം...
(പൊള്ളയായി...)
ത്യാഗങ്ങൾ ഏറെ കൂട്ടിനുണ്ട് കൂടെയുണ്ട് സ്വഹാബാ
ത്വാഇഫും തെരുവോരവും നൽകിയങ്ങിൽ നിരാശ (2)
ഒരുമുള്ളിനാലാ പാദം നോവൽ സഹിക്കുകില്ല
ആ വാർത്ത കേൾക്കാൻ
ഈ ഖൽബിന് കഴിയുകയില്ലാ... (2)
തൂക്കുമര ചോട്ടിൽ ഉതിർന്നൊരു പ്രേമ വാചകം
ആ വാക്കിലുണ്ട് ലോകരെ ഇശ്‌ഖിന്റെ കാതലും
മഹബൂബരാണഭയം
മധു നൽകിടും സദയം...
(പൊള്ളയായി...)
കാമിലർ തങ്ങളെ ചാരെ കൂട്ടിരുന്ന നേരം
കാലവും ആ ചരിതമിൽ
വിണ്ടതാണനേകം (2)
ഈ നോവിനാലെ ഞാൻ കരഞ്ഞാൽ ഹബീബുണരുമോ
എൻ പാദമൊന്ന് തളർന്നാൽ അങ്ങറിയുമോ...
സൗറിൽ അന്ന് റഫീഖിന്റെ ഖൽബിൻ കഥയാണെ
ആ കദനം കേട്ട് മാനസങ്ങൾ ഓർത്തിരിപ്പാണേ...
മഹബൂബരാണഭയം
മധു നൽകിടും സദയം...
COMMENTS