മദീനത്ത് മയങ്ങുന്ന മരതകമായ് വിളങ്ങുന്ന മെഹബൂബ് നബിയേ സലാം അലൈക്കാ... സലാം അലൈക്കാ... മനസ്സകം കവർന്നൊരു കനിവിന്റെ പൊരുൾ ഗുരു... മെഹമൂദ് റസൂലേ...
മദീനത്ത് മയങ്ങുന്ന മരതകമായ് വിളങ്ങുന്ന
മെഹബൂബ് നബിയേ സലാം അലൈക്കാ...
സലാം അലൈക്കാ...
മനസ്സകം കവർന്നൊരു കനിവിന്റെ പൊരുൾ ഗുരു...
മെഹമൂദ് റസൂലേ സലാം അലൈക്കാ...
സലാം അലൈക്കാ...(2)
റൂഹി ഫിദാക്ക യാ റസൂലള്ളാഹ്...
റൂഹി ഫിദാക്ക യാ നസീബള്ളാഹ്...(2)
(മദീനത്ത്...)
അകലെ ത്വയ്‌ബ ദിക്കിലൊന്നു അണയാൻ കൊതിച്ചു ഞാൻ...
അരികിൽ എത്തി മുത്തിൽ സലാമോതിടാൻ നിനച്ചു ഞാൻ...(2)
ആഗ്രഹങ്ങളാ മണ്ണിലേക്ക് ഒഴുക്കി ഞാൻ...
ആ കരം പിടിച്ചു കൂടെ ഖാദിമാകും ഞാൻ...(2)
ഉദിമതി നബി മദദേ... മുത്ത് മുഹമ്മദരെ...
കൊതി പതി മദീനയിലണയാൻ
ഇവരിൽ പാടി തേടിടും പുലരി...
(മദീനത്ത്...)
അകലെ പാറും കിളികൾ എത്ര കണ്ടു തിരു റൗളയെ...
അവിടെ വീശും തെന്നലും തഴുകീടും ഖുബ്ബയെ...(2)
ആ തിരു ഗേഹം തണലാ ജീവിതമഖിലം...
ആറ്റൽ റസൂലിന്റെ ശഫാഅത്തത് അഭയം...(2)
ഉദിമതി നബി മദദേ... മുത്ത് മുഹമ്മദരെ...
കൊതി പതി മദീനയിലാണയാൻ ഇവരിൽ പാടി തേടിടും പുലരി...
COMMENTS