മനദാരിൽ മോഹം നബിയോടാണെൻ സ്നേഹം മഹമൂദിൻ ദാഹം മദീനയാം ഗേഹം ...( 2) മനദാരിൽ മോഹം നബിയോടാണെൻ സ്നേഹം മനമുള്ളിൽ ദാഹം മദീനയാം ഗേഹ...
മനദാരിൽ മോഹം നബിയോടാണെൻ സ്നേഹം
മഹമൂദിൻ ദാഹം മദീനയാം ഗേഹം...(2)
മനദാരിൽ മോഹം നബിയോടാണെൻ സ്നേഹം
മനമുള്ളിൽ ദാഹം മദീനയാം ഗേഹം...
തിരുനബി ഒന്ന് കാണണം
സ്വലവാത്ത് ചൊല്ലണം...(2)
നബിയോർ മയങ്ങും പൂമദീനയിൽ ഒന്ന് ചെല്ലണം...
എൻ ഖൽബ് ചേരേണം...
(മനദാരിൽ...)
അകലെ പുണ്യമേറും പൂ മദീനാ റൗളയിൽ വാഴും
അരികിൽ വന്ന് സവിധം നിന്ന് സ്വലവാത്തോതിടാൻ മോഹം...(2)
അഴകൊത്തൊരു നബിയാണ് ത്വാഹ അഹദിൻ്റെ ഒളിവാണ്...(2)
ആലമിൽ നായകൻ ഏകിയ നൂറേ...
ആരിലും ശോഭയാൽ ലങ്കും നിലാവേ...
(മനദാരിൽ...)
മൗത്തിൻ മുമ്പ് നബിയോരൊന്ന് കാണാൻ
പൂതി...
എൻ റബ്ബേ കനവിൽ പുണ്യ നബിയെ കാണുവാൻ വിധി
ഏക് നീ ഹുബ്ബേ...(2)
അജബേറും നിധിയാണ് താജ കനിവിൻ്റെ പൊരുളാണ്...(2)
കാമിൽ ദൂതരെ കാണുവാൻ വെമ്പലായ്...
കാണണം തിങ്കളേ കാട്ടിടെൻ കണ്ണിലായ്...
COMMENTS