റൂഹും മൂളും റൗളയിൽ അണയാൻ എന്നും തണിയെ ... വരികൾ എഴുതും പാട്ടിൻ ഈണം അങ്ങേക്കല്ലെ ...( 2) അങ്ങകലെ മുത്തിൻ റൂഹിലായ് ഞാൻ അലിഞ്ഞ...
റൂഹും മൂളും റൗളയിൽ അണയാൻ എന്നും തണിയെ...
വരികൾ എഴുതും പാട്ടിൻ ഈണം അങ്ങേക്കല്ലെ...(2)
അങ്ങകലെ മുത്തിൻ റൂഹിലായ് ഞാൻ അലിഞ്ഞില്ലെ...
ഞാൻ ഏകും പ്രേമം തേൻ മഴയായ് എന്നിൽ ചൊരിയില്ലെ...
തേടുമെൻ കണ്ണിൻ കനവുകളിൽ അലയുമെൻ ഇശ്കിൻ തീരത്തായ്...
കാണുവാൻ ആകുമോ ഈ ജന്മം
ചൊല്ലിടാം പതിവായ് സ്വലവാത്ത്...
അലഞ്ഞെന്നും ഞാൻ സവിതമിൽ അണയാൻ
നീട്ടിടുമോ കരങ്ങൾ തണലായ്...
മൊഴിഞ്ഞീടുമെൻ മദ്ഹിൻ സ്വരമായി കനിവിൻ്റെ അഴകെ...
ആരും തോൽക്കുമീ നൂറിൻ വജ്ഹോ...
നിറം തൂകിടും പുലരും രാവോ...
സ്നേഹം തഴകുമീ വിണ്ണിലെ മതിയായി വാഴ്ത്തുന്നു നബിയെ...
പാടും ഉള്ളിൽ പ്രണയ० മുത്തിൻ വദനം കാണുമ്പോൾ...
ഖൽബുള്ളിൽ മദ്ഹും തേടും ഇശ്കിൻ തിരയായി ഒഴുകുമ്പോൾ...(2)
വന്നു ഞാൻ ചാരെ നിൽക്കും ആ മോഹ കൂട്ടിലായ്...(2)
മഴ പോലെ ഞാൻ ചൊരിയും ഗസലായ്
മിഴി നിറയുമെൻ ഖൽബിന് കുളിരായ്...
മദീനയിലെ വിടരും ചിരിയായ് കനിവിൻ്റെ നിധിയെ...
ശഫാഅത്തേകിടും ആ തിരു കരമോ...
ദാഹം തീർത്തിടു० ആ മധുമലരോ...
മൊഴിയുന്നു ആ സുന്ദര ഇസ്മേ
വാഴ്ത്തുന്നെ ഹുബ്ബെ...
തേടും ഉള്ളിൽ സ്വപ്നം ചാരെ എത്താൻ ആയെങ്കിൽ
അതിൽ അണയും നബിതൻ കൂടെ എന്നു० നിഴലായ് തീർന്നെങ്കിൽ...(2)
വന്നു ഞാൻ ചാരെ നിൽക്കും ആ മോഹ കൂട്ടിലായ്...(2)
COMMENTS