വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ ... വ്യതകളെല്ലാം തീർക്കു യാ ഖൈറന്നബി ... വികലമായി ജീവിതം യാ സയ്യിദീ ...(2) വഴി പിഴച്ചോനാണിവൻ...
വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ...
വ്യതകളെല്ലാം തീർക്കു യാ ഖൈറന്നബി...
വികലമായി ജീവിതം യാ സയ്യിദീ...(2)
വഴി പിഴച്ചോനാണിവൻ ഹുദ് ബിയദീ...(2)
(വ്യസനമാൽ വിളിച്ചിടും )
തിന്മയിൽ മുങ്ങിക്കുളിച്ചോനാണു ഞാൻ ...
നന്മ തൻ സങ്കേതമേ കേഴുന്നു ഞാൻ... ( 2)
കണ്ണടയും മുൻപ് റൗള കണ്ടിടാൻ..(2)
കൺകുളിർകാൻ മോഹമുള്ളോനാണ് ഞാൻ...(2)
(വ്യസനമാൽ വിളിച്ചിടും )
മഹ്ഷറയിൽ അന്നൊരിക്കൽ ഞാൻ വരും ...
പേടിയാൽ ശഫാഅത്തിന്നായ് ഞാൻ കേണിടും( 2
)
പാപിയേ തടഞ്ഞിടല്ലേ രക്ഷകാ.(2)
തടയുകിൽ ആരുണ്ടെനിക്ക് മോചകാ(2)
(വ്യസനമാൽ വിളിച്ചിടും )
(ദാഹമാൽ വലഞ്ഞൊരിക്കൽ ഞാൻ വരും...
പാനമേ കൗസറൊരിറ്റൊ ന്നുതരൂ (2)
തട്ടുമോ യാ സയ്യിദി അന്നെൻ കരം(2)
തട്ടിയാൽ വിഫലമാണീ ജീവിതം (2)
(വ്യസനമാൽ വിളിച്ചിടും )
COMMENTS