മദീനത്തെ മലറ് മണ്ണിൽ മരതകാ മണലിന്റെ കവിളിൽ . ചുണ്ടു ചേർത്തൊരു ചുംബനം ഞാൻ കാത്തിരിപ്പുണ്ട് ... മഹാരാജ റസൂലെന്നെ . മാടി മാടി ...
മദീനത്തെ മലറ് മണ്ണിൽ
മരതകാ മണലിന്റെ കവിളിൽ.
ചുണ്ടു ചേർത്തൊരു ചുംബനം
ഞാൻ കാത്തിരിപ്പുണ്ട്...
മഹാരാജ റസൂലെന്നെ.മാടി
മാടി വിളിച്ചു കണ്ട്
മഹിത ഭൂമിയിലൊന്നു ചെല്ലണ
പൂതിയും പൂണ്ട്...
മനം നീറി കരഞ്ഞാരെ.
മധുര സ്നേഹം നുണഞ്ഞാരെ
മദദിനായൊരു മദ്ഹ് ഗാനം ഞാനുമുരണ്ട്......
മധുരമാണിന്നറിഞ്ഞാരെ.
മദദ് പലരും പറഞ്ഞാരെ
മഹബതിന്നഹ് ലായിടാനെൻ ഖൽബകം വിണ്ട്.....
ത്വയ്ബ മിനാരത്തിൻ ചിത്രങ്ങളെൻ മനം
നിത്യം കിനാ കാണവെ..
ത്വാഹവെ പാപത്തിൻ കനവിലൊരു ദിനം
എത്തും ഞാൻ കാത്തിടവേ.(2)
(മദീനത്തെ മലറ് മണ്ണിൽ)
(മഹാരാജ റസൂലെന്നെ)
തങ്ങളെ ഞാൻ പാപിയാണ് എങ്കിലും ഞാൻ പാവമാണ്
പാപമേറിയ ജീവിതം വ്യത തീർത്ത മനമാണ് ......
പാട്ടു പാടാൻ ഇഷ്ടമാണ് പാടിയതു ഞാൻ അങ്ങയാണ്
പാൽനിലാ നബി തിങ്കളിന്ന് നോക്കിടനാണ്.....
ശാന്തി പൂക്കും നാട്ടിലങ്ങ് .....
തുളങ്ങിടുന്ന മദീന മണ്ണിൽ .... (2)
ശാഫിയായ ഹബീബരെ പലനാളിലണയേണം
ഒരു വിളി കാത്തു കഴിയേണം
..........
തിരു രിളയിൽ മടങ്ങേണം .....
(മദീനത്തെ മലറ് മണ്ണിൽ)
(മഹാരാജ റസൂലെന്നെ)
കണ്ടിടാൻ കൊതിയേറെയാണ്...
പണ്ടു മുതലേ പൂതിയാണ് .....
വീണ്ടു കീറിയ ഖൽബിൽ പലരും ....
കണ്ട കഥയാണ് ......
മൊഞ്ചു കാണാൻ കെഞ്ചലാണ്
ഇഞ്ചു നിറയെ തങ്ങളാണ്
പിഞ്ചു നാൾ മുതലെ വിരിഞ്ഞു
സ്നേഹ നിധിയാണ്
നാജ് നബി മദ്ഹോദിയെങ്കിൽ
നാധ നുണ്ട് സുറൂർ ചൊങ്കിൽ (2)
നായകാ അങ്ങേക്ക് വേണ്ടി വനായുസ്സരുളേണം
ഇരു ജക മോജകം തരണം ..
ഈമാനിൻ വിളവേണo......
(മദീനത്തെ മലറ് മണ്ണിൽ)
(മഹാരാജ റസൂലെന്നെ)
(മനം നീറി)
(മധുരമാണിന്നറിഞ്ഞാരെ)
(ത്വയ്ബ മിനാരത്തിൻ)2
(മദീനത്തെ മലറ് മണ്ണിൽ)
COMMENTS