അങ്ങകലെ ധന്യ മദീനയിൽ തിളങ്ങുന്ന മണിമുത്ത് നൂറുള്ളാവേ .. കരയുന്ന ഖൽബാലെ ഒരു സ് നേഹി പാടുന്നു ( കേൾക്കാമോ യാ റസൂലേ ..) 2 പാപ...
അങ്ങകലെ ധന്യ മദീനയിൽ തിളങ്ങുന്ന മണിമുത്ത് നൂറുള്ളാവേ..
കരയുന്ന ഖൽബാലെ ഒരു സ്നേഹി പാടുന്നു
(കേൾക്കാമോ യാ റസൂലേ..)2
പാപ ഭാരങ്ങൾ പേറി ഞാൻ ദുനിയാവിൽ
നീങ്ങുന്നു ഞാൻ റസൂലേ..
പരിവർത്തനത്തിനായ് പരിഹാര ദീപമെ
(തേങ്ങുന്നു ഞാൻ നസ്വീബേ..)2
പദമിൽ കൂരിരുള് നിറയുമ്പോൾ പ്രഭ നല്കും
പുന്നാര പൂ നിലാവേ..
പരിപൂർണ ഇശ്ഖാലെ പ്രഭയാർന്ന ഖൽബാലെ
(മാറേണം വെൺ നിലാവേ..)2
2(فداك أبي وأمي يا رسول الله)
2(أنت حي في قلوبنا)
2(أنظر حالنا يا رسول الله)
(അങ്ങകലെ)
പാരാവാരം പോലെ ചെയ്തു ഞാൻ പാപങ്ങൾ
പതിതനായ് ദുനിയാവിൽ നടന്നു നീങ്ങി
പരിവർത്തനത്തിനായ് പലരാവിൽ കേണിട്ടും
പതറി ഞാൻ പാപങ്ങളിലകന്നു പോയി
പല മോഹമറിയുമ്പോള് പരദാഹം നിറയുമ്പോള്
പരിപാവന നബിയെ ഞാൻ കരഞ്ഞു തേടി
ആറാം നൂറ്റാണ്ടിൽ ഹൃദയം കറുത്തുള്ള ആയിരങ്ങളിൽ പ്രകാശമേകിയ നൂറെ
അകമിൽ ഇരുൾ മൂടിയ ആ കാല ജനങ്ങളെ
അസ്ഹാബീ കന്നുജൂമിലുയർത്തിയോരെ
(അവസാന നാളലെ ഹതഭാഗ്യനാണു ഞാൻ)2
കഴുകാമോ എൻ ഹൃദയം യാ നസ്വീബെ
എന്റെ കൈ പിടിക്കുമോ നസ്വീബേ..
എന്റെ കൺ തുടക്കുമോ സിറാജേ..
എന്റെ കനവിലെത്തുമോ നിലാവേ..
ഒന്നു കനിവുരക്കുമോ പൊലിവേ...
(അങ്ങകലെ)
പലരാവിൽ മദ്ഹൊലികൾ പാടി ഉറങ്ങുമ്പോള്
മഹിത മുഖം കാണാൻ കൊതിച്ചു പോയി
പല നേരം പുലരുമ്പോള് നിറയാർന്നെൻ മോഹങ്ങൾ
വേദനയാലെ തകർന്നു പോയി
പരിശുദ്ധ മദീനയിലെ മന്ദാര തേൻ മലരെ
മോഹങ്ങൾ പലതുണ്ട് തീർത്തിടണം
നിറയാർന്ന ആശിഖായ് പ്രഭയാര്ന്ന മാദിഹായ്
കഴിയേണം ദുനിയാവിൽ യാ റസൂലേ..
അവസാനമൊരുനാളിൽ പൊൻ പൂമുഖം കണ്ടൊന്ന്
പിരിയേണം ഈ ലോകം യാ നസ്വീബേ..
ഇരുളാർന്ന ഖബറകമിൽ പാപി ഞാനണയുമ്പോള്
തിരു സ്നേഹം നൽകിടണെ യാ ഹബീബെ
എന്റെ കൈ പിടിക്കുമോ നസ്വീബേ..
എന്റെ കൺ തുടക്കുമോ സിറാജേ..
എന്റെ കനവിലെത്തുമോ നിലാവേ..
ഒന്നു കനിവുരക്കുമോ പൊലിവേ...
خد بيدي ياسندي خد بيدي يا مددي
(അങ്ങകലെ)
COMMENTS